വൈപ്പിൻ: എടവനക്കാട് ഇർശാദുൽ മുസ്‌ലിമീൻ സ'യുടെ കീഴിൽ പ്രവർത്തിക്കുന്ന ഇർശാദിയ നഴ്‌സറിയിൽ ബണ്ണീസ് ടംടോള യൂണിറ്റ് ബ്ലോക്ക്പഞ്ചായത്തംഗം മിനി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മാനേജർ എൻ.കെ മുഹമ്മദ് അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. കോഴ്‌സ് ലീഡേഴ്‌സ് സർട്ടിഫിക്കറ്റ് പ്രിൻസിപ്പാൾ കെ.ഐ ആബിദ വിതരണം ചെയ്തു. ഇ.എ മൊയ്തീൻ, വൈസ് പ്രിൻസിപ്പാൾ വി.കെ നിസാർ, പി.കെ അബ്ദുൽറസാക്, രജനി സുജിത്ത്, നോബി അഗസ്റ്റിൻ, ഫെമിന എന്നിവർ പ്രസംഗിച്ചു.