കോലഞ്ചേരി:വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി കടയിരുപ്പ് ഗവ. എൽ.പി സ്‌ക്കൂളിലെ സ്‌പോർട്‌സ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ ഇന്ത്യൻ ഹോക്കി താരം പി.ആർ ശ്രീജേഷിനെ സന്ദർശിച്ചു. സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ ഹോക്കി താരമായത് വരെയുള്ള വളർച്ചക്കിടയിലെ അനുഭവങ്ങൾ കുട്ടികളുമായി അദ്ദേഹം പങ്കുവെച്ചു. ഹെഡ്മാസ്റ്റർ സി.കെ രാജൻ, പി.ടി.എ പ്രസിഡന്റ് ടി.ഡി ഉണ്ണിക്കൃഷ്ണൻ, എം സി പൗലോസ്, ഷാജു, പി.ടി ജോണി എന്നിവർ നേതൃത്വം നൽകി.