പറവൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 26, 27 തീയതികളിൽ പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. 25ന് ഉച്ചയ്ക്ക് രണ്ടിന് വിളംബരജാഥ നടക്കും. ട്രാഫിക് എസ്.ഐ സി.എൻ. വിനയകുമാർ ഉദ്ഘാടനം ചെയ്യും. ഇരുചക്രറാലി ടൗൺ ഹാളിൽ നിന്നും ആരംഭിച്ച് മൂത്തകുന്നം, ചേന്ദമംഗലം, കരുമാല്ലൂർ, വരാപ്പുഴ, ചെറിയപ്പിള്ളി വഴി തിരിച്ചെത്തും. 26ന് രാവിലെ ഒമ്പതിന് ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ പതാക ഉയർത്തും. പത്തിന് ട്രേഡ് ഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് കള്ളാട്ടുകുഴി ഉദ്ഘാടനം ചെയ്യും. പത്തരയ്ക്ക് ഫോട്ടോ പ്രദർശനം സംസ്ഥാന വെൽഫെയർ ബോർഡ് ചെയർമാൻ ജോസ് മുണ്ടക്കൽ ഉദ്ഘാടനം ചെയ്യും. പതിനൊന്നരയ്ക്ക് നഗരത്തിൽ നടക്കുന്ന പ്രകടനം സംസ്ഥാന സെക്രട്ടറി സജീർ ചെങ്ങമനാട് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പൊതുസമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ അധ്യക്ഷത വഹിക്കും. കെ.എ. വിദ്യാനന്ദൻ, ജെസി രാജു, എസ്. ജയകൃഷ്ണൻ, സന്തോഷ് ഫോട്ടോവേൾഡ്, റോണി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിക്കും. 27ന് രാവിലെ ഒമ്പതരയ്ക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഗ്രേയ്സ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ അധ്യക്ഷത വഹിക്കും. പതിനാല് മേഖലകളിൽ നിന്നുള്ള 2000ലധികം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.