വൈപ്പിൻ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഞാറയ്ക്കൽ ഗവൺമെന്റ് ഫിഷറീസ് യു.പി. സ്‌കൂളിൽ എസ്എസ്‌കെയുടെ ആഭി​മുഖ്യത്തിൽ പ്രീ സ്‌കൂളിലെയും അങ്കണവാടികളിലെയും രക്ഷിതാക്കൾക്കായി പഠനോപകരണ നിർമാണ ശില്പശാല നടത്തി. 20ൽപരം പഠനോപകരണങ്ങൾ നിർമ്മിച്ച് അംഗൻവാടികൾക്ക് വിതരണം ചെയ്തു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക ആശാലത സ്വാഗതംപറഞ്ഞു വാർഡ് മെമ്പർ ഗോപാലകൃഷ്ണൻ, ബിആർസി ട്രെയ്‌നർ റീന, ശ്രീലത, ബിജി ബിജു എന്നവർ പങ്കെടുത്തു.