പഴന്തോട്ടം:ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വികസന സമിതി രൂപീകരിച്ചു. വിദ്യാലയത്തിൽ നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപരേഖയും തയ്യാറാക്കി. ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഇടപ്പരത്തി അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ ഷീജ അശോകൻ, മിനി സണ്ണി, കൃഷ്ണകുമാർ, പ്രിൻസിപ്പൽ ജെ.വി അനിത, ഹെഡ്മാസ്റ്റർ അബ്ദുൾകരീം, പി.ടി.എ പ്രസിഡന്റ് സുഭാഷ്ചന്ദ്രൻ, ഒ.പി ജോയി, എം.എ വർഗീസ്, രാമകൃഷ്ണവാര്യർ എന്നിവർ സംസാരിച്ചു.