മൂവാറ്റുപുഴ: വി ആർ എ പബ്ലിക് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികം ആഘോഷിച്ചു. കവയത്രി സിന്ധു ഉല്ലാസ് വിഷയാവതരണം നടത്തി . താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന മുഖ്യ പ്രഭാഷണം നടത്തി. ലെെബ്രറി പ്രസിഡന്റ് എം എം രാജപ്പൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. രാജീവ്, ചന്ദ്രബോസ്, സ്ലീബകുഞ്ഞ്, എ.ടി. രാജീവ്, ചന്ദ്രഹാസൻ, കെ.ആർ.വിജയകുമാർ, ഡോ. സൗമ്യ, കെ. മാത്യു, ഉല്ലാസ് ചാരുത, അബ്ദുൾ ലത്തീഫ്, ഷീല സജീവൻ, കെ.കെ. കുട്ടപ്പൻ എന്നിവർ സംസാരിച്ചു.