പറവൂർ : പറവൂർ നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡി. രാജ്കുമാറിന് പറവൂർ, വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ സംയുക്ത നേതൃത്വത്തിൽ സ്വീകരണം നൽകി. സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ലോക്ക് പ്രസിഡന്റ് എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. വത്സല പ്രസന്നകുമാർ, കെ. ശിവശങ്കരൻ കെ.എ. അഗസ്റ്റിൻ, പി.ആർ. സൈജൻ, പി.എസ്. രഞ്ജിത്ത്, അനു വട്ടത്തറ, കെ.പി. ത്രേസ്യാമ്മ തുടങ്ങിയവർ സംസാരിച്ചു.