പറവൂർ : തത്തപ്പിള്ളി കിഴക്കേപ്രം ശ്രീഅയ്യപ്പ സേവാസംഘത്തിന്റെ ദേശവിളക്ക് മഹോത്സവം ഇന്ന് തത്തപ്പിളളി ബംഗ്ലാവ് പടിക്ക് സമീപം മഴുവന്നൂർ വാര്യത്ത് നടക്കും. രാവിലെ ആറിന് ഗണപതിഹോമം .വൈകിട്ട് നാലിന് ആലുവ തുരുത്ത് രവിസ്വാമിയുടെ മുഖ്യകാർമ്മികത്വത്തിൽ പന്തലിൽ പീഠ പ്രതിഷ്ഠ. തുടർന്ന് മന്നം ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിപ്പ്, വിശേഷാൽ ദീപാരാധന, ആകാശവിസ്മയം, നടയ്ക്കൽപറ വഴിപാട്, പുഷ്പാർച്ചന, ശാസ്താംപാട്ട്, തകിൽമേളം, അന്നദാനം, കെട്ടുനിറ, തായമ്പക, അയ്യപ്പന്റെ ജനനം, എതിരേൽപ്, ആഴിപൂജ, വാവരങ്കം, മംഗളപൂജ.