കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് 26 (ചൊവ്വ)​ വൈകിട്ട് 5 ന് തൃപ്പൂണിത്തുറ എൻ.രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഘടലയ തരംഗം അരങ്ങേറും. ഘടം, വയലിൻ, ഓടക്കുഴൽ, വായ്പ്പാട്ട്, മൃദംഗം, ഗഞ്ചിറ. ചെണ്ട, ഇടയ്ക്ക, തബല, മുഖർശംഖ് തുടങ്ങി തുകൽ തന്ത്രിവാദ്യങ്ങളുടേയും വായ്പ്പാട്ടിന്റേയും സമ്മേളനമാണ് 'ഘടലയ തരംഗം'. പ്രശസ്ത കലാകാരൻമാർ പങ്കെടുക്കുന്ന പരിപാടി ഭാരതീയ വിദ്യാഭവൻ കൊച്ചികേന്ദ്രത്തിലെ സർദാർ പട്ടേൽ സഭാഗൃഹത്തിലാണ് നടക്കും .