കൊച്ചി: ജന്മഭൂമി സബ് എഡിറ്റർ സേവ്യർ ജെ. എഴുതിയ 'മറുജന്മം' എന്ന നോവലിന്റെ പ്രകാശനം നാളെ നടക്കും. പള്ളുരുത്തി ഇ.കെ നാരായണൻ സ്ക്വയറിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരി ഗ്രേസി നടനും സംവിധായകനുമായ കെ. മധുപാലിന് നൽകി പ്രകാശനം നിർവഹിക്കും. സേവ്യറിന്റെ ആറാമത്തെ നോവലാണ് മറുജന്മം. മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ 150 ലധികം പള്ളുരുത്തി നിവാസികളെ നോവലിൽ പരാമർശിച്ചിട്ടുണ്ടെന്നും ഒരു ദേശം അവിടുത്തെ മനുഷ്യരിലൂടെ നിരന്തരം ജനിക്കുന്നതാണ് നോവലെന്നും സേവ്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി.ബി ശിവപ്രസാദ്, സി.ടി തങ്കച്ചൻ, കെ.കെ. സുദേവ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു