തൃക്കാക്കര: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി തൃക്കാക്കര നഗരസഭ പ്രദേശത്ത് നടത്തിവരുന്ന ഉറവിടനശീകരണ കാംപയിൻ ഉണർവിന്റെ പങ്കാളികളായി സ്കൂൾ വിദ്യാർത്ഥികളും. പ്രദേശത്തെ 17526 സ്കൂൾ വിദ്യാർത്ഥികൾ ഇന്ന് ഡെങ്കിപ്പനിക്കെതിരെ പ്രതിജ്ഞയെടുക്കുകയും അവരവരുടെ സ്കൂളുകളിൽ ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ക്യാംപയിന്റെ ഭാഗമായി നാളെ നഗരസഭ പ്രദേശത്തെ എല്ലാ സ്ഥാപങ്ങളിലും ഉറവിട നശീകരണ പ്രവർത്തങ്ങൾ നടക്കും. ജില്ലാ ഭരണ കേന്ദ്രമായ സിവിൽ സ്റ്റേഷനിൽ ബഹു ജില്ലാ കലക്ടർ സുഹാസ് പ്രചരണയാത്ര ഫ്ലാഗ്ഓഫ് ചെയ്യുന്നതോടെയാണ് പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഉഷ പ്രവീൺ ഉൾപ്പെടയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.