കൊച്ചി: ശ്രീനാരായണ സേവാസംഘത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് രൂപം നൽകുന്നതിനായി സേവാസംഘം പ്രവർത്തക സമ്മേളനം നാളെ ( ഞായർ ) രാവിലെ പത്തിന് എറണാകുളം സഹോദര സൗധത്തിൽ ചേരും. പ്രൊഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്യും. സേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷനാകും.