കൂത്താട്ടുകുളം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌ക്കൂളിൽ മൃഗക്ഷേമ സെമിനാർ നടന്നു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനൂപ് ജേക്കബ് എം.എൽ.എ. സെമിനാർ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണവകുപ്പ് അസി.ഡയറക്ടർ ഡോ. വിഷ്ണു ശ്രീധർ സെമിനാർ നയിച്ചു. മൃഗക്ഷേമ നിയമങ്ങളെക്കുറിച്ചും പേവിഷബാധയെക്കുറിച്ചും തെരുവുനായ നിയന്ത്രണത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവത്ക്കരണം നടത്തി. സെമിനാറിൽ നഗരസഭാ ഉപാദ്ധ്യക്ഷ വിജയ ശിവൻ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. വി. ബേബി, നഗരസഭാംഗങ്ങളായ പ്രിൻസ് പോൾ ജോൺ, എൽ വസുമതിയമ്മ, ലിനു മാത്യു, ഗ്രേസി ജോർജ്, സാറാ ടി. എസ്. നളിനി ബാലകൃഷ്ണൻ, പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു എന്നിവർ സംസാരിച്ചു.