മൂവാറ്റുപുഴ: പ്രകൃതി ജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രമേഹ രോഗം ഉണ്ടാകുവാനുള്ള കാരണങ്ങൾ, പ്രതിവിധി, പ്രതിരോധമാർഗ്ഗങ്ങൾ എന്നിവയെകുറിച്ച് 24ന് ഉച്ചകഴിഞ്ഞ് 2ന് മൂവാറ്റുപുഴ നാസ് ആഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ അഡ്വ. ചിന്നമ്മ ഷെെൻ ഉദ്ഘാടനം ചെയ്യും . ഡോ.. പി നീലകണ്ഠൻ നായർ അദ്ധ്യക്ഷത വഹിക്കും. ഡോ. ബാബു ജോസഫ്, ഡോ. കെ.വി. ജ്യോതി എന്നിവർ പ്രഭാഷണം നടത്തും.