മൂവാറ്റുപുഴ: വീട്ടിൽ നിന്നും വിവിധ സാധനങ്ങൾ കവർന്ന നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി. വാളകം സ്റ്റേഡിയത്തിന് സമീപമുള്ള വെട്ടിക്കാട് ജോണിയുടെ വീട്ടിൽ നിന്നും ഇൻഡക്ഷൻ കുക്കർ അടക്കം കവർന്ന സംഘത്തെയാണ് പിടികൂടിയത്. വീട് അടച്ച് കുടുംബം പുറത്തു പോയിരിക്കുന്ന സമയത്തെത്തിയ മോഷണം നടത്തിയത്.

വീടിനു സമീപം ചാക്ക് കെട്ടുമായി സംശയാസ്പദമായി കണ്ട അഞ്ചോളം വരുന്ന നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇന്നലെ രാവിലെയായിരുന്ന സംഭവം . വാളകം ഭാഗത്ത് തമ്പടിച്ച് ഭിക്ഷാടനം നടത്തുന്ന സംഘം ആളുകളില്ലാത്ത വീടുകളിൽ നിന്നാണ് മോഷണം നടത്തുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുപതോളം വരുന്ന സംഘമാണിവിടെ തമ്പടിച്ചിരിക്കുന്നത്.