കൊച്ചി : മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിക്കുന്ന അത്‌ലറ്റിക് മീറ്റ് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് രാവിലെ 7.30 ന് ആരംഭിക്കും. 60 വയസിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. പ്രായം തെളിയിക്കുന്ന രേഖയുമായി മത്സരവേദിയിൽ എത്തണം. വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും സമ്മാനിക്കും. ജില്ലയിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ 'എറണാകുളം ഡിസ്ട്രിക്ട് സീനിയർ സിറ്റിസൺസ് അത്‌ലറ്റിക് അസോസിയേഷന്റെ' ഉദ്ഘാടനവും മീറ്റിനോടനുബന്ധിച്ച് നടത്തും.