കൊച്ചി: ഭാരതീയ ലൈഫ് ഇൻഷ്വറൻസ് ഏജന്റ്‌സ് സംഘിന്റെ (ബി.എം.എസ്) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്ന് എറണാകുളം ടൗൺ ഹാളിൽ ചേരും. രാവിലെ പത്തിന് ബി.എം.എസ് സംസ്ഥാന അദ്ധ്യക്ഷൻ കെ.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്യും. ബി.എൽ.ഐ.എ.എസ് അഖിലേന്ത്യ നേതാക്കൾ പങ്കെടുക്കും. തൊഴിൽ സുരക്ഷിതത്വമില്ലാത്ത ഈ മേഖലയിലെ ഏജന്റുമാർ നേരിടുന്ന പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്യും. ബി.എം.എസ് സംസ്ഥാന സംഘടന സെക്രട്ടറി സി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറിമാരായ ആർ. രഘുരാജ്, സി. ബാലചന്ദ്രൻ എന്നിവരും പങ്കെടുക്കും. ബി.എൽ.ഐ.എ.എസ് ജനറൽ കൺവീനർ കെ. ആർ. രമേഷ്‌കുമാർ, അഖിലേന്ത്യ സംഘടനാ സെക്രട്ടറി ജെ. വിനോദ്കുമാർ, ഡിവിഷൻ സെക്രട്ടറി എസ്. ആർ. സമുത്ത്ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.