കൊച്ചി : ശ്വാസകോശരോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിന്റെ (നാപ്‌കോൺ) ഭാഗമായി എറണാകുളം ലൂർദ് ആശുപത്രിയിൽ ശില്പശാല സംഘടിപ്പിച്ചു.
അലർജി രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തെ ശില്പശാലയുടെ ഉദ്ഘാടനം ലൂർദ് ഹോസ്പിറ്റൽ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ നിർവഹിച്ചു. പ്രൊഫ.ഡോ. ഡി.ജെ ക്രിസ്റ്റഫർ, ഡോ. വേണുഗോപാൽ, ഡോ. സായ് ലാൽ, ഡോ. രാജ്കുമാർ, ഡോ. അസീസ് കെ.എസ്, ഡോ. അമിത് പി ജോസ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നല്കി.