ആലുവ: ഷഹല ഷെറിൻെറ മരണത്തിനുത്തരവാദികളായ അദ്ധ്യാപകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുംവിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ അടിയന്തിരമായി എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിൽ ഡി.ഇ.ഒ ഓഫിസ് ഉപരോധിച്ചു. ഡി.ഇ.ഒ സുബിൻ പോളും പേഴ്‌സണൽ അസിസ്റ്റൻഡും തിങ്കളാഴ്ച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വേണ്ട നടപടികൾ അടിയന്തിരമായി ചെയ്യുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.

പൊലീസ് ഡി.ഇ.ഒ ഓഫീസിനു മുന്നിൽ ആദ്യം തടഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രശ്‌നം ഉണ്ടാക്കില്ലെന്ന് ഉറപ്പ് നൽകിയതിൻറെ അടിസ്ഥാനത്തിലാണ് അകത്തേക്ക് കയറ്റി വിട്ടത്.


ഉപരോധത്തിന് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് കെ.എസ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ, ഫാസിൽ ഹുസൈൻ, അബ്ദുൾ റഷീദ്, രാജേഷ് പുത്തനങ്ങാടി, ഹസീം ഖാലിദ്, സിറാജ് ചേനക്കര, എം.എ.കെ നജീബ്, അജ്മൽ കാമ്പായി, ജിൻഷാദ് ജിന്നാസ്, ഷെമീർ മീന്ത്രക്കൽ, സനു എം.എസ്, സിദ്ദിഖ് ഹമീദ്, ജി.മാധവൻകുട്ടി, കെ.എച്ച് ഷാജി, കെ.പി സിയാദ്, അബ്ദുൾ ഖാദർ തുടങ്ങി​യവർ നേതൃത്വം നൽകി​.