ആലുവ: ശിവരാത്രി നടപ്പാലത്തിൽ വെളിച്ചമില്ല.ഭക്തർക്ക് പ്രതിഷേധം. ശബരമില ഇടത്താവളമായ ആലുവ മണപ്പുറത്ത് മണ്ഡലകാലമായതോടെ നിരവധി ഭക്തരാണ് രാവും പകലും വ്യത്യാസമില്ലാതെ എത്തുന്നത്. എന്നിട്ടും പാലത്തിലെ തെരുവ് വിളക്കുകൾ തെളിക്കാൻ യാതൊരു നീക്കവും നഗരസഭ നടത്തുന്നില്ലെന്നാണ് പരാതി.

സന്ധ്യമയങ്ങിയാൽ പാലത്തിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമാണ്. കഞ്ചാവ് വിൽപ്പനക്കാരും തമ്പടിച്ചിട്ടുണ്ട്.
പകൽ സമയങ്ങളിൽ പൂവാലന്മാരുടെയും ശല്യമുണ്ട്.