കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്ക് ( ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ളോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് ) 25 (തിങ്കൾ) രാവിലെ 10ന് പാലാരിവട്ടം ഹോട്ടൽ റിനൈയിൽ വച്ച് യു.കെ.റിക്രൂട്ട്മെന്റിനെ കുറിച്ച് നഴ്സുമാർക്കായി സൗജന്യ സെമിനാർ നടത്തും.