കോലഞ്ചേരി:പൂതൃക്ക പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽപെടുത്തി വനിതകൾക്കുള്ള യോഗ പരിശീലനം ആരംഭിച്ചു. പഞ്ചായത്തിലെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ 150ഓളം പേർ പങ്കെടുക്കുന്നു. പാലക്കാമ​റ്റം വൃദ്ധസദനത്തിൽ നടന്ന ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ പോൾ വെട്ടിക്കാടൻ അദ്ധ്യക്ഷനായി. സാലി ബേബി, ഷൈനി ബെന്നി, ഡോ. ഇന്ദു, ഡോ. ആൻമരിയ എന്നിവർ സംസാരിച്ചു.