പട്ടിമറ്റം: കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പട്ടിമറ്റം വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംയോജിത കൃഷി സമ്പ്രദായം സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. എം ജി രാമചന്ദ്രൻ അദ്ധ്യക്ഷനായി. പള്ളിയാക്കൽ സഹകരണ ബാങ്ക് സെക്രട്ടറി എം.പി വിജയൻ വിഷയം അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി സി.കെ വർഗീസ്, സംഘം ജില്ലാ സെക്രട്ടറി കെ.വി ഏലിയാസ്, സി.പി ഗോപാലകൃഷ്ണൻ, ടി.വൈ മത്തായി എന്നിവർ സംസാരിച്ചു.