1
അറാഫത്ത്

തൃക്കാക്കര: ജില്ലയുടെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും ബാഗുകളും,മൊബൈൽ ഫോണുകളും,പണവും മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിലായി. വയനാട്,സുൽത്താൻബത്തേരി നായ്ക്കട്ടി വളപ്പിൽ വീട്ടിൽ അറാഫത്ത് (25 )ആണ് തൃക്കാക്കര പൊലീസ് പിടി കൂടിയത്. ഇന്നലെ വെളുപ്പിന് കാക്കനാട് സിഗ്നൽ ജംഗ്ഷന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ടു നിർത്താതെ പോയ വാഹനം വ്യവസായ മേഖലക്ക് സമീപത്തുവച്ചു പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതി ഉപയോഗിച്ചത് മോഷ്ട്ടിച്ച സ്‌കൂട്ടർ ആണെന്ന് കണ്ടെത്തുകയായിരുന്നു.കൈയിലുണ്ടായിരുന്ന ബാഗിൽ ഭാരത് മാതാ കോളേജ് പരിസരത്തുനിന്നും മോഷ്ട്ടിച്ച ആപ്പിൾ ഐ പാഡും കണ്ടെത്തി. വിദേശത്തു ജോലിയുണ്ടായിരുന്ന പ്രതി ജോലി ഉപേക്ഷിച്ചാണ് കാക്കനാട്,ഇടപ്പളളി,മേഖലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്നത്. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും ബാഗുകൾ,മൊബൈൽ ഫോണുകൾ,പണം എന്നിവ നഷ്ടപ്പെടുന്നതായി നിരവധി പരാതി ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലാവുന്നത്.എസ്.ഐ ജസ്റ്റിൻ.റഫീക്ക് ,എ എസ് ഐ റോയ് കെ. പന്നൂസ്,സി.പി.ഓമാരായ മാഹിൻ,മനോജ്,ജാബിർ,സന്തോഷ്,ബെന്നി,പ്രസീഷ് തുടങ്ങിയവരുടെ നേതൃത്വലാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റീമാന്റെ ചെയ്തു.