bsnl
ബി.എസ്.എൻ.എൽ സംരക്ഷണ സദസിന്റ പ്രചാരണ ജാഥ എം ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ജീവനക്കാർക്ക് വി.ആർ.എസ് നൽകി ബി.എസ്.എൻ.എൽ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ,പിറവം മേഖലകളിൽ ജീവനക്കാർ പ്രചാരണ ജാഥയും ബിഎസ്എൻഎൽ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു.ആനിക്കാട് കമ്പനിപടിയിൽ നിന്നും തുടങ്ങിയ പ്രചാരണ ജാഥ സി പി എം ഏരിയാ സെക്രട്ടറി എം ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.കെ സോമൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ മോഹനൻ ക്യാപ്ടനായ ജാഥ മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡ്, പോസ്റ്റ് ഓഫീസ് കവല, വള്ളക്കാലിൽ ജംഗ്ഷൻ, വാഴപ്പിള്ളി, വാളകം, ഊരമന ശിവലി, രാമമംഗലം ആശുപത്രി കവല, പാമ്പാക്കുട പള്ളിത്താഴം എന്നിവിടങ്ങളിൽ പര്യടനം നടത്തി. സ്വീകരണ കേന്ദ്രങ്ങളിൽ വി. കെ. ഉമ്മർ, ഷാജു വടക്കൻ ,കെ എൻ മോഹനൻ, പി എം.ഇബ്രാഹിം, സി കെ സതീശൻ ,കെ ദിലീപ് കുമാർ ,ടി എം സജീവ്, കെ ജി അനിൽകുമാർ, സുമിത് സുരേന്ദ്രൻ, പി എസ് മോഹനൻ പി എ ബാബു ജാഥാ ക്യാപ്ടൻ കെ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ജാഥവൈകിട്ട് പിറവം ടൗണിൽ സമാപിച്ചു. തുടർന്ന് ചേർന്ന സംരക്ഷണ സദസ് സി.പി.എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.