kalabavan-sabu
വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി ഉദയംപേരൂർ സ്കൂൾ കുട്ടികൾ കലാഭവൻ സാബുവിനെ സന്ദർശിക്കുന്നു

തൃപ്പൂണിത്തുറ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭയോടൊപ്പം' പരിപാടിയുടെ ഭാഗമായി ഉദയംപേരൂർ എസ്. എൻ.ഡി.പി സ്കൂൾ വിദ്യാർത്ഥികൾ ചലച്ചിത്ര പിന്നണി ഗായകനായ കലാഭവൻ സാബുവിന്റെ വീട്ടിലെെത്തി ഉപഹാരം നൽകി. അതിഥികൾക്കായി കലാഭവൻ സാബു ഗാനങ്ങൾ ആലപിച്ചു. പ്രിൻസിപ്പൽ ഇ ജി ബാബു, ഹെഡ്മിസ്ട്രസ് എൻ സി ബീന, അദ്ധ്യാപകരായ ടി.വി.ആശ, കെ പി അജേഷ് പിടിഎ അംഗങ്ങളായ കെ ആർ ഷിബു, എം ജി ഉദയൻ, കെ ആർബൈജു എന്നിവർ വിദ്യാർത്ഥികൾക്കൊപ്പം പങ്കെടുത്തു