പിറവം: മാർക്കറ്റ് ആൻഡ് ഷോപ്പിംപിംഗ് ബിൽഡിംഗിൽ പ്രവൃത്തിച്ച് വരുന്ന പിറവം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റുന്നു. ഇതു സംബന്ധിച്ച ഉത്തരവ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് ഹൈക്കോടതി അസി. രജിസ്ട്രാർ വിജയകുമാരിയമ്മ കൈമാറി. സിവിൽ സ്റ്റേഷനിൽ നഗരസഭ ഉപയോഗിച്ചു വന്നിരുന്ന മുറിയിലായിരിക്കും കോടതി അടുത്ത മാസം മുതൽ പ്രവർത്തിക്കുക.

മാർക്കറ്റ് ബിൽഡിംഗിൽ ബിവറേജസ് ഔട്ട് ലെറ്റിന് അടുത്തായിരുന്നു കോടതി സമുച്ചയം പ്രവർത്തിച്ചിരുന്നത്. ഇത് ഒട്ടേറെ പേർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു.ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.ഓഫീസ് മാറ്റം എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.