കോതമംഗലം: പിണ്ടിമന എസ്.എൻ.ഡി.പി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സമൂഹശാന്തിഹവനവും കുടുംബ ഐശ്വര്യ പൂജയും നാളെ രാവിലെ 8ന് ശാഖ പ്രാർത്ഥനാ ഹാളിൽ നടക്കും.ചടങ്ങുകൾക്ക് ബിനു ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും. യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് സതി ഉത്തമൻ ഭദ്രദീപം തെളിയിക്കുമെന്ന് സെക്രട്ടറി എ.പി. ബൈജു അറിയിച്ചു.