അങ്കമാലി കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ സംബന്ധിച്ച പ്രചരണ, പരിശീലന പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് അങ്കമാലിയിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരുടെ ശില്പശാല നാളെ ഉച്ച കഴിഞ്ഞ് 3.30 ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടക്കും. റോജി എം.ജോൺ എം.എൽ.എ സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ.ധർമ്മരാജ് അടാട്ട് എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് പി.ടി. പോൾ, കൺവീനർ ടി.എം. വർഗ്ഗീസ് എന്നിവർ അറിയിച്ചു.