കൊച്ചി: വി.എഫ്.പി.സി.കെ (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം ) സ്റ്റാഫ് അസോസിയേഷൻ എ.ഐ.ടി.യു.സി സംസ്ഥാന വ്യാപകമായി നാളെ (തിങ്കൾ) പണിമുടക്ക് നടത്തും. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തും. രാവിലെ 10.30 ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ധർണ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജീവനക്കാർ ധർണയിൽ പങ്കെടുക്കും, തൃശൂർ മുതൽ ആലത്തൂർ വരെയുള്ള ജീവനക്കാർ ആലത്തൂർ എസ്.പി.പിക്ക് മുന്നിൽ നടത്തുന്ന ധർണ എ.ഐ.ടി.യു.സി സംസ്‌ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശേരി ഉദ്‌ഘാടനം ചെയ്യും.