തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ മൂന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന പടമുകൾ-ഇന്ദിരാജംഗ്ഷൻ - ടി.വി സെന്റർ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സായാഹ്ന ധർണ നടത്തി. ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം എം.സി അജയകുമാർ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് പി.എൻ രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം സോമൻ വാളവക്കാട്ട്, മണ്ഡലം വൈ. പ്രസിഡന്റ് അഡ്വ.ലാൽചന്ദ്, മുനിസിപ്പൽ പ്രസിഡന്റ് പി.എസ് ദേവദാസ്, മണ്ഡലം സെക്രട്ടറി സജീവൻ കരുമക്കാട്,വി.ജി മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
തൃക്കാക്കര നഗര സഭയിലെ 22,24,26 വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡയാണ് മാസങ്ങളായി തകർന്നുകിടക്കുന്നത്