കാലടി: കൺസോർഷ്യം ഓഫ് ഏരിയ റസിഡൻസ് അസോസിയേഷന്റെ (കെയർ കാലടി) നേതൃത്വത്തിൽ . സൗജന്യ ആംബുലൻസ് സർവീസ് ആരംഭിക്കുന്നു. 24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാക്കും. രണ്ട് ഡ്രൈവർമാരെ നിയോഗിച്ചു. ജനുവരി ആദ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് ജനറൽ കൺവീനർ വി .ബി ശിതിൽകുമാർ അറിയിച്ചു. നിരവധി ജീവനുകൾ അപകടത്തിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് 24 മണിക്കൂറും സൗജന്യ ആംബുലൻസ് സർവീസെന്ന് വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻറ് സി .കെ അൻവർ പറഞ്ഞു. കാലടിയിലെ സ്വകാര്യ ആശുപത്രിയാണ് ഇതിനുവേണ്ടി ഒരു വർഷത്തേക്ക് സൗജന്യമായി ആംബുലൻസ് വിട്ടു നൽകുന്നത്. വാർത്താസമ്മേളനത്തിൽ മേഖല ഭാരവാഹികളായ സോബിൻ ജോസ്, ബിജു മാണിക്യമംഗലം, ശിഹാബ് പറേലി, ആർ.സി. രാജീവ്, പി.സജിത്ത്, ജോൺ പ്ലാക്കൽ, പ്രകാശ് ശേഖർ എന്നിവർ പങ്കെടുത്തു.

ആംബുലൻസ് സർവീസ് ആവശ്യമുള്ളവർവിളിക്കുക

9188868101, 918886 I l Ol .