പെരുമ്പാവൂർ: പതിവുതെറ്റിക്കാതെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസിന്റെ പെൺപട കലോത്സവ വേദിയിലെ മാർഗംകളി തങ്ങളുടേതാക്കി. ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ മാർഗംകളി മത്സരത്തിലാണ് സ്കൂൾ ഒന്നാംസ്ഥാനം നേടിയത്. ഇത്തവണത്തെ വിജയം കുട്ടികൾ സമർപ്പിക്കുന്നത് ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ റാണിയ്ക്കും അദ്ധ്യാപകരായ സിസ്റ്റർ ആൽഫിൻ, സിസ്റ്റർ ഡെന്നി, റോസിലി എന്നിവർക്കുമാണ്.
പത്താംവർഷമാണ് സ്കൂളിലെ ഹയർസെക്കൻഡറി ടീം ഒന്നാം സ്ഥാനം നേടുന്നത്. ഹൈസ്കൂൾ 11ാം തവണയും.നേടി ജെയിംസ്ഹയർസെക്കൻഡറി ടീമിനെ പരിശീലിപ്പിച്ചു. പാർവതി സന്തോഷ്, ഐറിൻ ജേക്കബ്, അലീന പീറ്റർ, എയ്ഞ്ചൽ, ഗ്രേസ് മരിയ, പൂജിത മറിയം, അൽക്ക ജോൺസൺ എന്നിവരാണ് മാർഗംകളിയിൽ ചുവടുവെച്ചത്. മത്സരിച്ച പത്തു ടീമുകളിൽ ഒമ്പത് ടീമും എ ഗ്രേഡ് നേടി.
കെ.എ അർച്ചന, നന്ദന ബിജു, അനീഷ എ.എസ്, അന്ന സഖറിയ, ദേവപ്രിയ ഉദയകുമാർ, ആൻറോസ് കെ.ലാലു, അപർണ മോഹൻ എന്നിവരാണ് ഹൈസ്‌കൂളിനായി വിജയം കൊയ്തത്. എൻ.മോഹനനായിരുന്നു പരിശീലകൻ.