ചോറ്റാനിക്കര: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നടപ്പിലാക്കുന്ന "ജനകീയ കാർഷിക ഗ്രാമ വികസന ബാങ്കിംഗ് പദ്ധതി - 2019" ന്റെ മൂന്നാമത് മീറ്റിംഗ് എടക്കാട്ടുവയൽ ഫാർമേഴ്‌സ് ഹാളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സി.കെ.റെജി അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ 45 വർഷമായി കണയന്നൂർ താലൂക്ക് പരിധിയിൽ കാർഷിക -കാർഷികേതര വായ്പകൾ നൽകി മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വെക്കുന്നു. ബാങ്കിന്റെ ഏറ്റവും നൂതനമായ വായ്പാ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. എടക്കാട്ടുവയൽ കൃഷി ഓഫീസർ സതീഷ് കുമാർ.എം.ഡി, എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ബാലു.സി.എ, ലിസി സണ്ണി, ഷീബ സുധാകരൻ ബാങ്ക് ഭരണസമിതി അംഗങ്ങളായ സി. ജെ.ജോയ്, ബീന മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിന്റെ പുതിയ വായ്പാ പദ്ധതികൾ കണയന്നൂർ ബാങ്ക് കൃഷി ഓഫീസർ അമിത ഷോബി വിശദീകരിച്ചു.