കാലടി: സംസ്ഥാന യുവജന ക്ഷേമ ബോർഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം റോജി എം ജോൺ എം എൽ എ നിർവ്വഹിച്ചു. മറ്റൂർ ശ്രീശങ്കര കോളേജ് ഗ്രൗണ്ടിൽഡിസംബർ ഒന്നുവരെയാണ് കേരളോത്സവ മത്സരങ്ങൾ . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി.പോൾ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ അഡ്വ.കെ.തുളസി, എം പി ലോനപ്പൻ, സാജു വി. തെക്കേക്കര, ബിബിസിബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സ സേവ്യർ, അംഗങ്ങളായ ടി .പി ജോർജ്, കെ .പി അയ്യപ്പൻ, ഗ്രേസി റാഫേൽ, എൽ .സി വർഗീസ്, സിജു ഈരാളി, എ.എ. സന്തോഷ്, റെന്നി ജോസ്, ബി.ഡി.ഒ. അജയ് എന്നിവർ പങ്കെടുത്തു.