കാലടി: പഞ്ചവാദ്യ ആസ്വാദന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പഞ്ചവാദ്യോത്സവം നാളെ ഞായർ വൈകിട്ട് കാലടിയിൽ നടക്കും. കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കേരളത്തിലെ പ്രശസ്തരായ മേള കലാകാരന്മാർ ചെണ്ടയി​ൽ വി​സ്മയം വി​രി​യി​ക്കും. വിവിധ വാദ്യ വിദ്വന്മാരെ ആദരിക്കും. ഒരു പവൻ സ്വർണമാണ് പുരസ്ക്കാരം. പെരുവനം സതീശൻ (ചെണ്ട), ചോറ്റാനിക്കര സുഭാഷ് (തിമില ), അക്കിക്കാവ് അനന്തകൃഷ്ണൻ ((മദ്ദളം ), കുഴൂർ ബാലൻ (താളം ), പേരാമംഗലം രാമചന്ദ്രൻ (കൊമ്പ്) എന്നിവർക്കാണ് ആദരം.

കോട്ടപ്പുറം അനീഷിനെ ശിവലയ പുരസ്ക്കാരം നൽകി ആദരിക്കും. മേജർ സെറ്റ് പഞ്ചവാദ്യത്തിൽ ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണികത്വത്തിൽ ചെർപ്പുളശ്ശേരി ശിവൻ, മച്ചാട് മണികണ്ഠൻ, തിച്ചൂർ മോഹനൻ, പാഞ്ഞാൾ വേലുക്കുട്ടി, തുടങ്ങിയവർ മേളക്കാലങ്ങൾ തീർക്കും.