കോലഞ്ചേരി:കെ.എസ്.ടി.എ ജില്ലാ സമ്മേളന ലോഗോ സി.പി.എം ഏരിയാ സെക്രട്ടറി സി.കെ വർഗീസ് പ്രകാശനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എൻ.മാഗി അദ്ധ്യക്ഷയായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി വി പീറ്റർ, അജി നാരായണൻ, ഏലിയാസ് മാത്യു, എം.പി തമ്പി, ടി.രമാഭായ്, അനിൽ.ടി നാരായണൻ,ബെൻസണ്‍ വർഗീസ്, ടി പി പത്രോസ്, എം അജയ് കുമാർ എന്നിവ സംസാരിച്ചു. ലോഗോ തയ്യാറാക്കിയ വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ കെ.വി സാജുവിനെ യോഗം അനുമോദിച്ചു.