മൂവാറ്റുപുഴ: എസ്.ബി.ഐ മൂവാറ്റുപുഴ റീജിയണിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ ഉപഭോക്താക്കൾക്കായി ഉപഭോകൃത സംഗമം നടത്തി. സംഗമം ബാങ്ക് ചെയർമാൻ രജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ബാങ്ക് ഇടപാടുകാർ ന്യൂതന ബാങ്കിംഗ് ടെക്‌നോളജിയുടെ ഉപയോഗത്തിലുണ്ടാകേണ്ട കരുതലുകളെ കുറിച്ചും, കടകളിൽ നിന്ന് പോലും എ.ടി.എം എന്ന പോലെ പണം പിൻവലിക്കാവുന്ന ന്യൂതന രീതികളെ കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ബാങ്ക് ഇടപാട്കാരുടെ വിവിധ സംശയങ്ങളും, നിർദ്ദേശങ്ങളും, സംഗമത്തിൽ ചർച്ചചെയ്തു. റീജ്യണൽ മാനേജർ അജിത് കുമാർ സംഗമത്തിന് നേതൃത്വം നൽകി.