ആലുവ: റൂറൽ ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളെ ജില്ലാ പൊലീസ് അഭിനന്ദിച്ചു.

കൂടാതെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളിൽ കൂടുതൽ എ പ്ലസുകാരെ സമ്മാനിച്ച പൈങ്ങോട്ടൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ് സ്‌കൂളിനെ അനുമോദിച്ചു. സംസ്ഥാന കായികമേളയിൽ ചാമ്പ്യൻഷിപ്പ് നേടിയ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിന്റെ പി.ടി അദ്ധ്യാപിക ഷിബി മാത്യുവിനെയും ആദരിച്ചു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം സമ്മാനദാനം നിർവ്വഹിച്ചു. എസ്.പി.സി റൂറൽ ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി യുമായ എം.ആർ. മധുബാബു, അസിസ്റ്റന്റസ് നോഡൽ ഓഫീസർ എ.പി. ഷാജിമോൻ, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി റാഫി.ആർ, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി പി. റെജി അബ്രഹാം, പൈങ്ങോട്ടൂർസെൻറ്ജോസഫ് എച്ച്.എസ്.എസ് സ്‌കൂൾ പ്രധാന അദ്ധ്യാപിക സിസ്റ്റർ ജോസിൻ, എ.എസ്.ഐ കെ.ആർ.ദേവസി എന്നിവർ സംസാരിച്ചു.