milk
ഓൾ കേരള മിൽക് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. നസീർ ബാബു ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ഓൾ കേരള മിൽക് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. നസീർ ബാബു ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സെബി പോൾ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു എസ്. നായർ അംഗത്വ വിതരണം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബെന്നി സേവ്യർ, സെക്രട്ടറി എൻ.എ. സിറാജ്, ജില്ലാ ജനറൽ സെക്രട്ടറി കെ. രഞ്ജിത് കുമാർ, സുജിത് കുമാർ, നവീൻ രാജ്, ശേഷാദ്രി സ്വാമി, എബിൻ, സൈജു നാരായണൻ, ഷിന്റോ, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.