ksu
ഡി.ഇ.ഒ. ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും കെ.എസ്.യു. മുൻ ജില്ലാപ്രസിഡൻറ് ടിറ്റോ ആൻറണി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സുൽത്താൻബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻ‌‌ഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ഷഹന ഷെറിൻ സ്‌കൂളിൽ വച്ച് പാമ്പുകടിയേറ്റ് മരണത്തിടയായ സംഭവത്തിൽ അദ്ധ്യാപകരുടെ അനാസ്ഥയ്ക്കും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്കുമെതിരെ കെ.എസ്.യു. നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.ഇ.ഒ. ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി . കെ.എസ്.യു. മുൻ ജില്ലാപ്രസിഡന്റ് ടിറ്റോ ആന്റണി ധർണ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ് ജെറിൻ ജേക്കബ്ബ് പോൾ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി ഉല്ലാസ് തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സലിം ഹാജി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, പാർലമെൻറ് പ്രസിഡന്റ് റംഷാദ് റഫീക്ക് എന്നിവർ സംസാരിച്ചു.