ആലുവ: സർക്കാർ കൊട്ടിഘോഷിച്ചു തുടങ്ങിയ സ്മാർട്ട് ക്ലാസുകൾ പാമ്പിൻ മാളങ്ങളായെന്ന് ആരോപിച്ച് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പിൽ വേറിട്ടസമരംനടത്തി. മാളങ്ങൾ മൂടാൻ ആവശ്യമായ സിമന്റും മെറ്റലും മണലുമായാണ് സമരത്തിനെത്തിയത്.
ഡയസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ നിഥിൻ സിബി, ജയേഷ് കുറുപ്പ്, ഫെനിൽ പോൾ, ജസീൽ,നിധീഷ് എന്നിവർ നേതൃത്വം നൽകി.