മൂവാറ്റുപുഴ: വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ച വിദ്യാലയം പ്രതിഭകളിലേയ്ക്ക് പരിപാടിയുടെ ഭാഗമായി ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികൾ പ്രസിദ്ധ ചെണ്ടകൊട്ട് കലാകാരൻ ടി.ആർ ഹരിയെ വീട്ടിലെത്തിആദരിച്ചു. ചെണ്ട, ഇടയ്ക്ക തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കേണ്ട രീതിയെകുറിച്ച് ഹരി വിവരിച്ചു . ഈസ്റ്റ് മാറാടിയിലെ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് എത്തിയത്.പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ, പ്രിൻസിപ്പൽ റോണിമാത്യു, ഹെഡ്മാസ്റ്റർ കെ.സജികുമാർ, റനിത ഗോവിന്ദ്, സീനിയർ അസിസ്റ്റൻറ് ശോഭന എം.എം, മദർ പി.ടി.എ പ്രസിഡന്റ് സിനിജ സനൽ , സമീർസിദ്ദീഖി, ഹണിവർഗീസ്, മിൻസി, ഷീബ, ലിൻസി, പുഷ്‌പ ഹരി, മക്കൾ ഹരിത, സൂര്യനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.