മൂവാറ്റുപുഴ: ഭാരത് പെട്രോളിയം കോർപ്പറേഷൻ അടക്കം കോടികൾ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരള കേൺഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറിയേറ്റ് ഈ മാസം 29 ന് എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും നിൽപ്പ് സമരവും നടത്തും. രാവിലെ 10ന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നും പ്രതിഷേധ മാർച്ച് ആരംഭിക്കും. മൂവാറ്റുപുഴയിൽ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ജില്ലാ പ്രസിഡന്റ് വിൻസന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടോമി പാലമല, റെജി ജോർജ്, ഡോമിനി കാവുംങ്കൽ, പ്രേംസൺ മാഞ്ഞാമറ്റം, എൻ.എം കുര്യൻ, പി.എൻ.കുട്ടപ്പൻപിള്ള, രാധ നാരായണൻ, രാജു തുരുത്തേൽ, ഡോമി ചിറപ്പുറം, അരവിന്ദ മേനോൻ, ജോയി പ്ലാന്തോട്ടം, എൻ.കെ.സച്ചു, സക്രിയ മണവാളൻ, കെ.കെ.ബഷീർ, അജാസ് പായിപ്ര, ജോമോൻ കുന്നുംപുറം തുടങ്ങിയവർ പ്രസംഗിച്ചു. പാർട്ടിയുടെ ജില്ലാ സമ്മേളനം 2020 ജനുവരി 23 മുതൽ 26 വരെ മൂവാറ്റുപുഴയിൽ നടത്തുവാൻ തീരുമാനിച്ചതായും ജില്ലാ പ്രസിഡന്റ് വിൻസന്റ് ജോസഫ് അറിയിച്ചു.