തൃക്കാക്കര: എറണാകുളം ജില്ലയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും ലാഭത്തിൽ പ്രവർത്തിക്കുന്നതുമായ ബി.പി.സി.എൽ കമ്പനി സ്വകാര്യവത്കരിക്കാനുള കേന്ദ്രഗവൺമെന്റിന്റെ തീരുമാനത്തിനെതിരെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി ജില്ലാ പഞ്ചായത്ത് അംഗം ജോർജ്ജ് ഇടപ്പരത്തി അവതരിപ്പിച്ചു .ആയിരത്തോളം തൊഴിലാളികൾ നേരിട്ടും പരോക്ഷമായി അതിലേറെയും തൊഴിലവസരങ്ങളുള്ള ബി.പി.സി.എൽ കമ്പനി നിലനിറുത്തേണ്ടത് നാടിന്റെ പൊതുവായ വികസന പ്രവർത്തനങ്ങൾക്കും കൂടി ആവശ്യമാണ് . സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് വിവിധ പദ്ധതികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും മറ്റും എറണാകുളം ജില്ലയിൽ ബി.പി.സി.എൽ മുഖാന്തിരം നടപ്പാക്കി വരുന്നത് . സ്വകാര്യവത്ക്കരണം കൊണ്ട് നാടിന്റെ വികസനവും കൂടി തടസപ്പെടുമെന്ന ആശങ്ക ജില്ലാ പഞ്ചായത്ത് ഭരണസമിതി പങ്കുവച്ചു. വിള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ .അബ്ദുൽ മുത്തലിബ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സരള മോഹൻ സി.കെ. അയ്യപ്പൻകുട്ടി , പി.എസ്.ഷൈല , സെക്രട്ടറി.കെ.ജി.തിലകൻ എന്നിവർ പ്രസംഗിച്ചു .