പറവൂർ : എൻ.ആർ.ഇ.ജി വർക്കേഴ്സ് അസോസിയേഷൻ (എ.ഐ.ടി.യു.സി) എറണാകുളം ജില്ലാ സമ്മേളനം ഇന്ന് പറവൂർ മഹിളാ സഹകരണ സംഘം ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് പതാക ഉയർത്തും. പത്തിന് സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എം.ടി. നിക്സൺ അദ്ധ്യക്ഷത വഹിക്കും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. അനിമോൻ മുഖ്യപ്രഭാഷണം നടത്തും.