അങ്കമാലി: ദേശീയപാതയിൽ കറുകുറ്റിയിൽ ഓടികൊണ്ടിരുന്ന വാനിന്
തീപിടിച്ചു.അങ്കമാലിയിൽ നിന്നും അഗ്നിശമന സേനയെത്തി തീയണച്ചു.ശനിയാഴ്ച
ഉച്ചയ്ക്ക് 1.15നാണ് സംഭവം.വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർ
രക്ഷപ്പെട്ടു.വെൽഡിങ്ങ് ജോലിക്കിടെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി
വാഹനത്തിൽ പുറപ്പെട്ടതാണിവർ.പുളിയനം കൽക്കുഴി വീട്ടിൽ വിശ്വംഭരന്റേതാണ്
വാഹനം.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.എൻ.സുബ്രമണ്യന്റെ നേതൃത്വത്തിലെത്തിയ
ഫയർഫോഴ്‌സ് സംഘത്തിൽ ബെന്നി അഗസ്റ്റിൻ,എം.ആർ.അരുൺകുമാർ,അനിൽ
മോഹൻ,മുഹമ്മദ് ഷബീർ,പി.ഡി.ലോനപ്പൻ, ശശിധരൻ നായർ എന്നിവരുമുണ്ടായിരുന്നു.