പറവൂർ : യുക്തിവാദ പഠനകേന്ദ്രം പറവൂരിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പറവൂർ കെ.ആർ. ഗംഗാധരൻ ഹാളിൽ സെമിനാർ നടക്കും. സമാന്തര വൈദ്യം മഹാവിപത്ത് എന്ന വിഷയത്തിൽ ഡോ. ആരിഫ് ഹുസൈൻ തെരുവത്തും പാരമ്പര്യവും സത്യവും മിഥ്യയും എന്ന വിഷയത്തിൽ കെ.എസ്. ഗണേശനും സംസാരിക്കും.