നെടുമ്പാശേരി: കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലുൾപ്പെടുത്തി മികവിന്റെ കേന്ദ്രമായി ഉയർത്തിയ കുന്നുകര ജൂനിയർ ബേസിക് സ്‌കൂളിൽ മൂന്ന് കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ എച്ച്.എം കെ.വി. സുരജ റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂളിൽ നിന്നും വിരമിച്ച മുതിർന്ന അദ്ധ്യാപികയായ രത്നമല്ലിക ടീച്ചറെ പൂർവ്വ വിദ്യാർത്ഥി സംഘടന രക്ഷാധികാരി പി.ബി.ആർ. മേനോൻ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ റസിയ സബാദ്, കെ.വൈ. ടോമി, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി അംബുജാക്ഷൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, മറ്റ് ജനപ്രതിനിധികളായ പി.വി. തോമസ്, സി.യു. ജബ്ബാർ, ഷിജി പ്രിൻസ്, ലിജി ജോസ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ വി.കെ. അനിൽ, വി. ആനന്ദൻ, ഇ.എം. സബാദ്, ബൈജു ശിവൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി പി. രാജീവ്, വിദ്യാർത്ഥി പ്രതിനിധി ബേബി തൻമയ ബോഷിത്, എസ്.എം.സി. ചെയർമാൻ എബിൻ മാധവൻ, എം.പി.ടി.എ. ചെയർപേഴ്‌സൺ വിനീത ഹരി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ഫ്രാൻസിസ് തറയിൽ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് യൂസഫ് അറയ്ക്കൽ നന്ദിയും പറഞ്ഞു.
ഉന്നത നിലവാരത്തിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ പൂർണ്ണമായും ഹൈടെക് വിദ്യാലയമാക്കി സ്കൂളിനെ മാറ്റി.
474 വിദ്യാർത്ഥികൾ പഠിക്കുന്ന 116 വർഷം പഴക്കമുള്ള ലോവർ പ്രൈമറി വിദ്യാലയമാണ് കുറ്റിപ്പുഴ ജൂനിയർ ബേസിക് സ്‌കൂൾ.
പി.ടി.എ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനിയുടെ വീട് പുനരുദ്ധരിച്ച് നൽകിയതിന്റെ താക്കോൽ ദാനവും വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവ്വഹിച്ചു.
'കേരളകൗമുദി' പ്രത്യേക പതിപ്പ് പ്രകാശനം
നെടുമ്പാശേരി: കുന്നുകര ജെ.ബി.എസ് സ്കൂളിന്റെ ചരിത്രം ഉൾപ്പെടുത്തി 'കേരളകൗമുദി' പ്രസിദ്ധീകരിച്ച 'എന്റെ വിദ്യാലയം' പ്രത്യേക പതിപ്പ് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യൂസഫ് അറക്കൽ ആദ്യ കോപ്പി ഏറ്റുവാങ്ങി.