കൊച്ചി: ശബരിമലയിൽ ഗുരുവായൂർ മോഡൽ ഭരണം വേണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. കേരള സർക്കാർ ശബരിമലയിൽ പുതിയ നിയമം നിർമ്മിക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കുന്നത്. ഗുരുവായൂർ മോഡൽ ഭരണമാണ് മഹാഭൂരിപക്ഷം ഭക്തജനസംഘടനകളും ആവശ്യപ്പെടുന്നത്. അതിൽ പന്തളം,തിരുവിതാകൂർ രാജവംശങ്ങൾ, തന്ത്രി,ഭക്തസംഘടന എന്നിവർക്ക് പ്രാതിനിധ്യമുണ്ടായിരിക്കണം. ശബരിമലയിൽ ആദിവാസി മലയരയ വിഭാഗത്തിനും ആത്മീയ വഴികാട്ടിയായ ഗുരുസ്വാമിക്കും സ്ഥാനം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.